ഒമറിക്ക നല്ല മനുഷ്യനാണ്,അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസ്’; നടി ഏയ്ഞ്ചലിൻ മരിയ
കൊച്ചി:സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. ഒമര്‍ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാലാണ് നടി ഇക്കാര്യം പറയുന്നത്.
‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സ്‌റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാല്‍ ഒക്കെ ഉള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്.
ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോള്‍ സമാധാനമുള്ള അന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് നീണ്ടുപോയത്. അതിന് ഞാന്‍ ആദ്യം ക്ഷമ ചോദിക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ അഞ്ചാറ് ദിവസമായി എനിക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം നിറയെ മെസ്സേജുകളും വരുന്നുണ്ട്. അതുകൂടാതെ സിനിമാ മേഖലയിലെ നിരവധി പേര്‍ എന്നെ വിളിച്ചും അന്വേഷിക്കുന്നുണ്ട്.
ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ പറയുന്നത് എന്നാണ് ഞാന്‍ അവരോടെല്ലാം തിരിച്ചുചോദിച്ചത്. ഈ യുവനടി നല്ല സമയം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഒമറിക്കയുമായി നല്ല അടുപ്പമുണ്ടെന്നും പറയുന്നു. അതുകൊണ്ടാണ് ഞാനായിരിക്കും കേസ് കൊടുത്തതെന്ന് അവരെല്ലാവരും വിചാരിക്കുന്നത്. സത്യമായും അത് ഞാനല്ല.
ഒമറിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു എന്നതിനൊപ്പം ഒരു നല്ല സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഈ ചോദ്യം ചോദിച്ച് ആരും എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. അത് എന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ട്.
ഒമര്‍ ഇക്കയുമായി നാല് വര്‍ഷത്തെ പരിചയം എനിക്കുണ്ട്. ഒരു വല്ല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയില്‍ പറഞ്ഞുതപോലെ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് തോന്നുന്നില്ല. ഇത് കള്ളക്കേസാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും’-വീഡിയോയില്‍ ഏയ്ഞ്ചലിന്‍ പറയുന്നു.