KeralaNews

വയോധികന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു

തിരുവല്ല: തിരുവല്ല അമിച്ചകരിയില്‍ വയോധികന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്.മഴയെതുടര്‍ന്ന് താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയതോടെ മകന്റെ വീട്ടിലായിരുന്നു രവീന്ദ്രപണിക്കര്‍ താമസിച്ചിരുന്നത്. ഇന്ന് രാവിലെ തിരിച്ചെത്തി വീട്ടുസാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയും പാടശേഖരത്തേക്ക് ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

രണ്ടുദിവസമായി ഒറ്റപ്പെട്ട ഇടങ്ങളിലൊഴികെ മഴ കുറവായിരുന്നെങ്കിലും പലയിടത്തും വെള്ളമിറങ്ങിത്തുടങ്ങിയിട്ടില്ല.അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്താകെ വിവിധയിടങ്ങളിലായി 22 പേരാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഞായറാഴ്ച കോഴിക്കോട് വടകരയിലും വെള്ളക്കെട്ടില്‍ വീണ് ഒരു കുട്ടി മരിച്ചിരുന്നു.

അതിനിടെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker