News
ബുറേവി; തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി; നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നും അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുതുശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
നിരവധി വീടുകള്‍ തകരുകയും കനത്ത കൃഷിനാശമുണ്ടാവുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും, ഇത് ആശ്വാസമേകുന്ന ഘടകമാണെന്നും അധികൃതര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News