NationalNews

മേഘാലയയിൽ വൻ കുതിപ്പ് നടത്തി എന്‍ പി പി ,തകർന്നടിഞ്ഞ് കോൺഗ്രസ്, സാന്നിദ്ധ്യമറിയിച്ച് തൃണമൂലും

ഷില്ലോംഗ്: മേഘാലയയിൽ വീണ്ടും അധികാരം ഏറക്കുറെ ഉറപ്പിച്ച് ബി ജെ പി സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം ഡി എ). ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എന്‍ പി പി 25 സീറ്റുകളിലും ബി ജെ പി. നാല്‌ സീറ്റുകളിലും ലീഡ് ചെയ്യുകയാണ്.കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്‌. ഇവിടെ അട്ടിമറികൾ ഒന്നും സംഭവിക്കാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് വെറും അഞ്ച് സീറ്റിൽ മാത്രമാണ് മുന്നിലെത്തിയത്. മേഘാലയയിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കാനിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

2018 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എന്‍പിപിയും യുഡിപിയും ബിജെപിയും സഖ്യമുണ്ടാക്കിയാണ് അധികാരം കൈയാളിയിരുന്നെങ്കിലും ഇക്കുറി എന്‍.പി.പിയും ബി.ജെ.പിയും തനിച്ചാണ് മത്സരരംഗത്തിറങ്ങിയത്. കാര്യമായ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയോടെയാണ് ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയതെങ്കിലും അതിന് കഴിഞ്ഞില്ലെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.

സമർത്ഥമായ കരുനീക്കങ്ങളിലൂടെയാണ് ബി ജെ പി കഴിഞ്ഞ തവണ മേഘാലയയിൽ ഭരണത്തിന്റെ ഭാഗമായത്. 2018ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 21 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിനെ ഒഴിവാക്കി സംസ്ഥാനത്തെ ചെറുപാർട്ടികളെ ഒന്നിപ്പിച്ച് ഒരു സർക്കാരുണ്ടാക്കാൻ അന്നത്തെ ഗവർണർ കാര്യമായ സഹായം ചെയ്തു.

കോൺറാഡ് സാങ്മ നേതൃത്വം നൽകുന്ന നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി നയിക്കുന്ന മേഘാലയ ഡമോക്രാറ്റിക് അലയൻസിൽ ബിജെപിക്കു പുറമേ പ്രാദേശിക പാർട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിപി), ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ് പിഡിപി) എന്നിവരും ഏതാനും സ്വതന്ത്രരും പങ്കാളികളായി. അങ്ങനെ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്.

ഇതിന് പിന്നാലെ കോൺഗ്രസിന്റെ വൻ തകർച്ചയാണ് കാണാൻ കഴിഞ്ഞത്. അധികം വൈകാതെ എം എൽ എമാർ ഓരോരുത്തരായി കോൺഗ്രസിനോട് ഗുഡ് ബൈ ചൊല്ലി. 2021 നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ കോൺഗ്രസിന്റെ പതനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപ്പോലും ജയിക്കാത്ത തൃണമൂലിന് അത് വമ്പർ ലോട്ടറിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker