32.8 C
Kottayam
Friday, May 3, 2024

അനുമതി പത്രമില്ലാത്തവര്‍ക്ക് മക്കയിലെ പുണ്യസ്ഥലങ്ങളില്‍ വിലക്ക്

Must read

ജിദ്ദ:കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹജ്ജിന് അനുമതി പത്രമില്ലാത്തവര്‍ക്ക് പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ പ്രവേശന വിലക്ക്. ദുല്‍ഹജ്ജ് 12 വരെ നിരോധനം തുടരും. അനുമതി പത്രമില്ലാത്ത സ്വദേശികളും വിദേശികളുമായ ആരെയും പുണ്യ സ്ഥലങ്ങളിലേക്ക് കടത്തിവിടുകയില്ലെന്ന് സുരക്ഷ വിഭാഗം കര്‍ശനമായി വ്യക്തമാക്കിയിട്ടുണ്ട്.

പുണ്യസ്ഥലങ്ങളിലേക്ക് എത്തുന്ന റോഡുകളില്‍ ചെക്ക് പോയിന്റുകളേര്‍പ്പെടുത്തിയാണ് തീരുമാനം നടപ്പാക്കുന്നത്. നടപ്പാതകളും നിരീക്ഷിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഇത്തവണ ആളുകളെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തിവിടുക. ഇതിനായി സുരക്ഷ വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയുണ്ടാകുമെന്നും ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week