തൃശൂര്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു.മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് അഞ്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങ് മാത്രം നടക്കും.പൂരത്തിനോട് അനുബന്ധിച്ചുള്ള എക്സിബിഷന്,ഘടകപൂരം എന്നിവയും ഇത്തവണയുണ്ടാകില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News