KeralaNews

തിയേറ്ററിലേക്കുള്ള വഴിയിൽ കുഴി ഇല്ല,​ പുതിയ പരസ്യവാചകവുമായി കുഞ്ചാക്കോ ബോബൻ ചിത്രം,​ റിലീസ് യു കെയിൽ

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,​ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താൻ കേസ് സകൊട് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കേരളത്തിൽ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റർ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. യു.കെയിലും അയർലൻഡിലും ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

ഇതിന് മുന്നോടിയായി ഇറങ്ങിയ പുതിയ പോസ്റ്ററും ഇപ്പോൾ വൈറലാവുകയാണ്. മുൻ പോസ്റ്രറിന് സമാനമാണ് പുതിയ പോസ്റ്ററും. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട്. കേരളത്തിലെ റിലീസിന് ,​ തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന വാചകം യു.കെയിലെത്തിയപ്പോൾ തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയില്ല എന്നാലും വന്നേക്കണേ എന്നായി മാറി.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ കളക്ഷ ഇതിനോടകം 25 കോടി കടന്നിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button