28.9 C
Kottayam
Friday, May 17, 2024

‘പ്രാധാന്യം വേണ്ട, പോസ്റ്ററിൽ പേരെങ്കിലും വേണ്ടേ? വൈക്കത്തെ പോസ്റ്റർ വിവാദത്തിൽ ഇടഞ്ഞ് CPI

Must read

വൈക്കം (കോട്ടയം): വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന പരിപാടിയുടെ പോസ്റ്ററിൽ നിന്നും സി.കെ. ആശ എം.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സി.പി.ഐ. സർക്കാരിന് പരാതി നൽകിയെന്നും പി.ആർ.ഡി. തെറ്റു തിരുത്തണമെന്നും ജില്ലാ സെക്രട്ടറി വി.ബി. വിനു.

അതേസമയം പരിപാടിയിൽ തനിക്ക് മതിയായ പ്രാതിനിധ്യം നൽകിയെങ്കിലും പരസ്യത്തിൽ ഉൾപ്പെടുത്താത് പി.ആർ.ഡിയുടെ വീഴ്ചയെന്നും സി.കെ. ആശ എം.എൽ.എ. ആരോപിച്ചു.

‘രണ്ടു മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ മറ്റു മന്ത്രിമാരേക്കാൾ പ്രാധാന്യം വൈക്കത്തെ ജനപ്രതിനിധിക്ക് എൽ.ഡി.എഫ്. സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ തർക്കമുള്ള കാര്യം, പി.ആർ.ഡി. കാണിച്ച വിഷയത്തിലാണ്. ഇതുപോലുള്ള കാര്യത്തിൽ പി.ആർ.ഡി. ശ്രദ്ധിക്കേണ്ടതല്ലേ. സംസ്ഥാന സർക്കാരിന്റെ പരിപാടി ആകുമ്പോൾ ഏറ്റവും പ്രാധാന്യം എം.എൽ.എയ്ക്ക് ഉണ്ടാകണം. പ്രാധാന്യം വേണ്ട, പോസ്റ്ററിൽ പേരെങ്കിലും വേണ്ടേ?’ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് എന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തന്നെ വിഷയത്തിലുള്ള എതിർപ്പും പ്രതിഷേധവും സി.പി.ഐ. അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ജില്ലാ സെക്രട്ടറി തന്നെ മാധ്യമങ്ങളോട് സംസാരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week