ആര്യൻ ഖാന് ജാമ്യമില്ല,താരപുത്രൻ അഴിയ്ക്കുള്ളിൽത്തന്നെ
മുംബെ:ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല.ആര്യൻ ഖാൻ ആർതർ റോഡ് ജയിലിൽ തുടരും.ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
ഈ മാസം രണ്ടാം തീയതിയാണ് ആര്യൻ അടക്കമുള്ളവർ അറസ്റ്റിലായത്.
ലഹരിപ്പാര്‍ട്ടി കേസില്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ബോളിവുഡിലെ യുവനടിയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ചു. ലഹരി പാര്‍ട്ടി സംബന്ധിച്ചാണ് ആര്യനും നടിയും തമ്മില്‍ ചാറ്റ് നടത്തിയതെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചിട്ടുള്ളത്. കപ്പലിലെ ലഹരിപ്പാര്‍ട്ടിയെ സംബന്ധിച്ചും ആര്യന്‍ നടിയോട് ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
ആര്യന്‍ഖാന്‍ ചില ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയ ചാറ്റുകളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈയിലെ സ്പെഷല്‍ കോടതി വിധി പറയുന്നതിന് മുമ്പായിരുന്നു എന്‍സിബി നിര്‍ണായക രേഖകള്‍ സമര്‍പ്പിച്ചത്. ഒക്ടോബര്‍ രണ്ടിന് എത്തുന്ന ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് നടിയോട് ചാറ്റില്‍ ആര്യന്‍ സംവദിക്കുന്നതായി എന്‍സിബി ചൂണ്ടിക്കാട്ടുന്നു.
ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ആര്യന്‍ ഖാന് പുറമെ, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു.
ആര്യന്‍ ഖാന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും, നിരവധി ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നും എന്‍സിബി കോടതിയില്‍ വാദിക്കുന്നു. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായുമാണ് എന്‍സിബി പറയുന്നത്. ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ അറസ്റ്റിലാകുന്നത്.
കോടതി ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാനിരിക്കെ നിരവധി ആരാധകരാണ് ഷാറൂഖ് ഖാന്റെ വീടിന് മുന്നില്‍ തടിച്ചുകീടിയിരിക്കുന്നത്. ഷാറൂഖിനും ആര്യന്‍ഖാനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടിയാണ് ആരാധകര്‍ ഷാറൂഖിന്റെ വീടായ മന്നത്തിന് മുമ്പില്‍ തടിച്ചു കൂടിയത്.