![](https://breakingkerala.com/wp-content/uploads/2024/03/nita-mabani-viral-durga-dance-sons-wedding.webp)
മുംബൈ:അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ അവസാന ദിവസമായ ഇന്നലെ അതിഗംഭീരമായി നൃത്തം ചെയ്ത് നിത അംബാനി. വിശ്വംഭരി സ്തുതി എന്ന ഭക്തിഗാനത്തിനാണ് നിത അംബാനി നൃത്തം ചെയ്തത്. മാർച്ച് ഒന്നിന് ആരംഭിച്ച അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടി മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. ഗുജറാത്തി പാരമ്പര്യ ചടങ്ങുകളാണ് അംബാനി കുടുംബം പിന്തുടരുന്നത്. മൂന്നാം ദിവസം നടന്ന ഹസ്താക്ഷര ചടങ്ങിന് മുന്നോടിയായാണ് നിത അംബാനി ശക്തിയുടെ ആൾരൂപമായി കണക്കാക്കപ്പെടുന്ന മാ അമ്പെയുടെ അനുഗ്രഹം തേടിയത്.
തൻ്റെ നൃത്തത്തിലൂടെ അനന്തിൻ്റെയും രാധികയുടെയും ഒരുമിച്ചുള്ള യാത്രയ്ക്ക് മാ അമ്പെയുടെ അനുഗ്രഹം തേടുകയാണ് നിത അംബാനി ചെയ്തത്. തൻ്റെ ചെറുമകളായ ആദിയ ശക്തിക്കും വേദയ്ക്കും സ്ത്രീശക്തിയുടെ പ്രതീകമായ എല്ലാ പെൺകുട്ടികൾക്കുമായി ഈ നൃത്തം സമർപ്പിക്കുന്നതായും നിത അംബാനി പറഞ്ഞു.
സംഗീതസംവിധായകരായ അജയ്-അതുൽ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ ആണ് ആലപിച്ചത്. പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയാണ് നിത അംബാനിയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി, അനന്തിൻ്റെ സഹോദരങ്ങളായ റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി, ഭാര്യ ശ്ലോക മേഹ്ത, റിലയൻസ് റീട്ടെയിൽ മേധാവി ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും മക്കളായ ആദിയ ശക്തിയും കൃഷ്ണയും തുടങ്ങി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ കുടുംബം മുഴുവനും വേദിയിലെത്തി ചുവടുകൾ വെച്ചു. പങ്കെടുത്തു.