KeralaNews

വെള്ളത്തിന്റെ കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം; വയനാട്ടിലെ സ്കൂൾ 25 ന് ശേഷം തുറന്നാല്‍ മതി എന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍

വയനാട് : മുട്ടിലിലെ ഡബ്ലുഒ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ . ഉച്ചഭക്ഷണം തയാറാക്കുന്നത് സംബന്ധിച്ചുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

വിദ്യാലയത്തില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുഴല്‍ക്കിണറില്‍ നിന്നും ജൂലായ് മാസം വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു.ഇതില്‍ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഭക്ഷ്യ കമ്മീഷൻ വ്യക്തമാക്കുന്നത്.

ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ സാഹചര്യത്തില്‍ 25 നു ശേഷം സ്‌കൂള്‍ തുറന്നാല്‍ മതി എന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നിര്‍ദ്ദേശം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker