FeaturedKeralaNews

മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി

ഇടുക്കി:വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനേത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136.05 അടിയെത്തി.ഇതോടെ
മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി.136.05 അടിയിലെത്തിയതോടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

142 അടിയാണ് പരമാവധി സംഭരണ ശേഷി.
ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദേശം നൽകും. സെക്കണ്ടിൽ
1867 ഘനയടി വെള്ളം ഇപ്പോൾ ഡാമിൽ നിന്ന് ഒഴുക്കി വിടുന്നു.3631 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

142 അടിയിൽ അണക്കെട്ടിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു.പെരിയാറിൻറെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താൻ നിർദ്ദേശം.

കൂടുതൽ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. വൈഗ അണക്കെട്ടിൽ പൂർണ്ണ സംഭരണശേഷിയിൽ വെള്ളമുള്ളതിനാൽ കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകാൻ ആകില്ലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker