പാലക്കാട്: നെന്മാറയില് അമ്മയേയും രണ്ടു മക്കളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ അനുശ്രീ(14), അഭിജിത്ത്(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
രാവിലെ 11.30 ഓടെയാണ് സംഭവം. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലായിരുന്നു. ഭര്‍ത്താവ് രാജേന്ദ്രന് സ്ഥലത്തില്ലായിരിന്നു. രാജേന്ദ്രന് നെല്ലിയാമ്പതി എസ്റ്റേറ്റില്‍ വെല്‍ഡറാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News