Home-bannerKeralaNews
കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം, മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം, കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാ ആക്രമണം. കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിച്ചു.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ കാവാനാട്ടുവെച്ച് ദമ്പതികളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറിന് തകരാറുണ്ടായി. ഇതേ തുടര്‍ന്ന് തകരാര്‍ പരിശോധിക്കുകയായിരുന്നു യുവാവ്.
ഇതിനിടയിലാണ് അഞ്ചംഗ സംഘം ചോദ്യങ്ങളുമായി എത്തിയത്.
ഇവര്‍ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചതായാണ് ആരോപണം.
സംഭവത്തില്‍ ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവര്‍ അറസ്റ്റിലായി. സംഘത്തിലെ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശക്തികുളങ്ങര പോലീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News