‘എന്റെ പ്രിയപ്പെട്ട അപ്പുവിന് …’; പ്രണവിന് പിറന്നാളാശംസ നേർന്ന് മോഹൻലാൽ
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ജൂലായ് 13. മകന് പിറന്നാളാശംസിച്ചുകൊണ്ടുള്ള മോഹൻലാലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പ്രണവിന്റെ ചിത്രവും മോഹൻലാൽ പങ്കുവെച്ചു.
“എന്റെ പ്രിയപ്പെട്ട അപ്പുവിന് പിറന്നാളാശംസകൾ… നിന്നെപ്പോലെ തന്നെ ഈ വർഷവും സവിശേഷമായിരിക്കട്ടെ! ഒരുപാട് സ്നേഹത്തോടെ അച്ഛ”. മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ. ഗായകൻ എം.ജി. ശ്രീകുമാർ, നടിമാരായ ബീന ആന്റണി, ഗൗരി നന്ദ തുടങ്ങി നിരവധി പേർ പ്രണവിന് ആസംസകളുമായെത്തി.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം ആണ് പ്രണവ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പതിവുപോലെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കൊന്നും നിൽക്കാതെ യാത്രയ്ക്ക് പോവുകയാണ് പ്രണവ് ചെയ്തത്.
കഴിഞ്ഞദിവസം താനൊരു കവിതാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് പ്രണവ് അറിയിച്ചിരുന്നു. പുസ്തകത്തിന്റെ കവര്‍ പേജിന്റെ സൂചനനല്‍കുന്ന ചിത്രത്തോടൊപ്പമാണ് ‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന് പ്രണവ് കുറിച്ചിരിക്കുന്നത്. ‘ലൈക്ക് ഡിസേര്‍ട്ട് ഡ്യൂൺ'( Like Desert Dune) എന്ന പേരും ചിത്രത്തില്‍ കാണാമായിരുന്നു.