ജയിക്കണമെങ്കിൽ 210 മാർക്ക് വേണം , എനിക്ക് കിട്ടിയതോ ; പത്താം ക്ലാസിലെ മാർക്ക് പുറത്ത് പറഞ്ഞ് മോഹൻലാൽ
കൊച്ചി:പത്താംക്ലാസിലെ മാർക്ക് എത്രയാണെന്ന രസകരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് മോഹൻലാൽ . തനിക്ക് മാർക്ക് കുറവായിരുന്നുവെങ്കെിലും താൻ ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു എന്ന് താരം പറഞ്ഞു. ടീച്ചർമാരെ കളിയാക്കാത്തവരെ പൊതുവേ ടീച്ചർമാർക്ക് ഇഷ്ടമാവുമല്ലോ . ചിത്രരചന മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പത്താം ക്ലാസിലെ മാർക്ക് എനിക്ക് ഓർമയില്ല. അന്ന് ജയിക്കാൻ വേണ്ടത് 210 മാർക്കായിരുന്നു. എനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെ പോലെ പ്ലസ്ടൂ ഒന്നും അന്ന് ഇല്ല . നേരെ പ്രീഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത് . പാസാവാതെ കോളേജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞു.
അന്ന് എന്നെ പഠിപ്പിച്ച അദ്ധ്യാപകരെയെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.