മോഹന്‍ലാല്‍ വീണ്ടും ‘അമ്മ’യുടെ പ്രസിഡന്റ്; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത.
ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണവര്‍. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.
ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി. സിദ്ദിഖിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.ഷമ്മി തിലകന്‍ മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാല്‍ പത്രിക തള്ളിയിരുന്നു. ഉണ്ണി ശിവപാല്‍ പത്രിക നല്‍കിയിരുന്നെങ്കിലും പൂര്‍ണമല്ലാത്തതിനാല്‍ അതും തള്ളി.