KeralaNews

ആനപ്പേടിയിൽ നാട്ടുകാർ :മിഷൻ ബേലൂർ മ​ഗ്ന ഇന്നും തുടരും,വയനാട്ടിൽ ഇന്ന് ഹർത്താൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.

നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും. റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.

200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.

വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് കർഷക സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ പിടികൂടാൻ വൈകുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker