News
ഡിസംബര്‍ 21ന് വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച ആകാശത്ത് കാണാം! 20 വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസം
ബഹിരാകാശത്ത് സംഭവിക്കുന്ന വിചിത്രമായ പ്രതിഭാസങ്ങള്‍ ഭൂമിയിലിരുന്ന് കാണാന്‍ ഭാഗ്യം ചെയ്യണം. അത്തരമൊരു അവസരം വരികയാണ്. ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ ‘മഹാ സയോജനം’. സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം.
ഏകദേശം 20 വര്‍ഷം കൂടുമ്പോഴാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ രീതിയില്‍ കൂടിക്കാഴ്ച സംഭവിക്കാറുള്ളത്. ഇതിന് മുമ്പ് 2000ലാണ് ഈ പ്രതിഭാസം ഉണ്ടായത്. 20 വര്‍ഷത്തിനിപ്പുറം 2020 ഡിസംബര്‍ 21-ന് ഇത് വീണ്ടും സംഭവിക്കാന്‍ പോകുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News