CrimeKerala

തിരുവനന്തപുരത്ത് വൻ കവർച്ച; വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയം 100 പവൻ മോഷണംപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.  ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശത്ത് മോഷണം പരമ്പരയുണ്ടായിരുന്നു. ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. വീട്ടുടമ രാമകൃഷ്ണൻ ദുബൈയിൽ ജോലി ചെയ്യുകയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദ​ഗ്ധരും പൊലീസും പരിശോധിക്കുന്നു.

മകന്റെ ഉപനയന ചടങ്ങുകൾക്കാണ് ലോക്കറിലിരുന്ന 100 പവൻ സ്വർണം എടുത്തത്. പിന്നീട് ഇവ രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചു. പിന്നീടാണ് തൃച്ചന്ദൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയത്. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ബലപ്രയോ​ഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ട്. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker