30.2 C
Kottayam
Friday, September 6, 2024

പഞ്ചനക്ഷത്ര ഹോട്ടൽമുറിയിൽ 6 പേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം കടക്കെണി മൂലമുള്ള കൊലപാതകമെന്ന് പൊലീസ്

Must read

ബാങ്കോക്ക്: ഒരാൾ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടൽ ജീവനക്കാരോട് സഹായം തേടിയില്ല ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത്ത് ഇറാവൻ എന്ന ആഡംബര ഹോട്ടലിന്റെ അഞ്ചാം നിലയിൽ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെന്ന സൂചനയുമായി പൊലീസ്. ജൂലൈ രണ്ടാം വാരത്തിലാണ് ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിയറ്റ്നാം സ്വദേശിയായ  നാല് പേരും അമേരിക്കൻ പൌരന്മാരായ രണ്ട് വിയറ്റ്നാം വംശജരുമാണ് മരിച്ചത്. 37 വയസ് മുതൽ 56 വയസ് വരെ പ്രായമുളളവരാണ് മരിച്ചത്. പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് വിലയിരുത്തിയെങ്കിലും സംഭവത്തിൽ മറ്റ് ദുരൂഹതകൾ നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. 

തി നുഗേൻ ഫുവോങ് (46), ഇവരുടെ ഭർത്താവായ ഹോ ഫാം താൻ (49), തി നുഗേൻ ഫുവോങ് ലാൻ (47), ദിൻ ട്രാൻ ഫു (37), ഷെറിൻ ചോംഗ് (56), ദാംഗ് ഹംഗ് വാൻ (55) എന്നിവരാണ് പഞ്ച നക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് 23442412 രൂപയുടെ കടക്കെണിയിലായിരുന്നു ചോംഗ് ഉണ്ടായിരുന്നത്. തി നുഗേൻ ഫുവോങ് ഭർത്താവായ ഹോ ഫാം താൻ എന്നിവരിൽ നിന്നായിരുന്നു ഈ പണം വാങ്ങിയിരുന്നത്.

ജപ്പാനിലെ ഹോസ്പിറ്റൽ നിർമ്മാണത്തിന് വേണ്ടിയായിരുന്നു ഈ പണം വാങ്ങിയിരുന്നത്. എന്നാൽ ഈ പണം തിരികെ ലഭിക്കാതെ വന്നതോടെ ദമ്പതികൾ കോടതിയിൽ പരാതി നൽകിയിരുന്നു. ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ കേസ് ജപ്പാനിൽ പരിഗണിക്കാനിരിക്കെയാണ് സംഭവം നടന്നത്. കേസ് കോടതിയിലെത്തും മുൻപുള്ള ധാരണ ചർച്ചകൾക്കാണ് ഇവർ ഇവിടെ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

 ദിൻ ട്രാൻ ഫു എന്ന 37കാരൻ ചലചിത്ര താരങ്ങളുടെ അടക്കമുള്ളവരുടെ മേക്കപ്പ് ആർട്ടിസ്റ്റാണ്. ചോംഗിനെ കാണാനെത്തിയതായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. അപരിചിതരോടൊപ്പമല്ല മകൻ പോയതെന്നാണ് ദിൻ ട്രാൻ ഫുവിന്റെ പിതാവ് വിശദമാക്കുന്നത്.  

ഏഴ് പേരുടെ പേരിലായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവർ മുറിയെടുത്തിരുന്നു. ദാംഗ് ഹംഗ് വാനിന്റെ സഹോദരിയുടെ പേരിലാണ് ഏഴാമത്തെ മുറി എടുത്തിട്ടുള്ളത്. എന്നാൽ ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച ചെക്കിൻ ചെയ്ത ശേഷം ഇവരെല്ലാം ഇവരുടെ മുറികളിൽ കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് ദാംഗ് ഹംഗ് വാൻ പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തിയ 502ാം നമ്പർ മുറിയിലേക്ക് ആറ് ഗ്ലാസ് ചായ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഭക്ഷണം ഓർഡർ ചെയ്തും ഇവയെല്ലാം 502ാം മുറിയിൽ എത്തിക്കാനായിരുന്നു അതാത് മുറികളിൽ നിന്നുള്ള നിർദ്ദേശം. 

ചായ പകർന്ന് നൽകാമെന്നുള്ള പരിചാരകന്റെ നിർദ്ദേശം തള്ളിയ ശേഷം ദാംഗ് ഹംഗ് വാൻ വാതിൽ അടയ്ക്കുകയായിരുനന്ു. ഇതിന് പിന്നാലെ തന്നെ മറ്റുള്ളവരും 502ാം മുറിയിലേക്ക് എത്തി. ഉച്ച കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞതോടെ എല്ലാവരും മുറിയിലേക്ക് എത്തി.

ഇതിന് ശേഷം മുറിയിൽ നിന്ന് മറ്റ് വിവരങ്ങൾ ഹോട്ടൽ ജീവനക്കാർക്ക് ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ഇവരുടെ റൂമുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെയായിരുന്നു പൊലീസ് എത്തി മുറി തുറന്നത്. യാതൊരു വിധത്തിലുമുള്ള സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാത്ത നിലയിലായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്.

എല്ലാവരുടെ ശരീരത്തിലും സയനൈഡ് അകത്തെത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നു. സയനൈഡ് അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇരുടെ മരണത്തിലില്ലെന്നും പൊലീസും വിശദമാക്കുന്നത്.  മുറിയിലെത്തിയവരിൽ രണ്ട് പേർ മുറിയുടെ വാതിലിന് സമീപത്തേക്ക് എത്തിയിരുന്നുവെങ്കിലും ഇവർക്ക് വാതിൽ തുറക്കാൻ ആയിരുന്നില്ല. ഇതിന് പിന്നാലെയാണ് കടക്കെണിയാണ് മരങ്ങൾക്ക് പിന്നിലെന്നും സംഘത്തിലൊരാൾ തന്നെയാണ് മറ്റുള്ളവർക്ക് സയനൈഡ് നൽകിയതെന്നും പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ചോംഗുമായുള്ള പണമിടപാടാണ് മറ്റുള്ളവരെ ഇവിടെ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

10 ദിവസം, 50% വരെ വിലക്കുറവ്, കേരള സർക്കാരിന്‍റെ ഓണം സപ്ലൈക്കോ ഫെയറുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ...

ലൈംഗികാതിക്രമം നടത്തിയെന്ന് യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ കേസ്

തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ്...

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം;2 മരണം

തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജന്‍സി ഓഫീസിൽ വൻതീപ്പിടിത്തം. രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍...

Popular this week