Entertainment

റോപ്പ് സ്റ്റണ്ടിൽ ഡ്യൂപ്പില്ലാതെ മഞ്ജുവാര്യർ; മേക്കിങ് വീഡിയോ വൈറലാകുന്നു

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ചതുർമുഖം.മഞ്ജുവാര്യർ മുഖ്യകഥാപാത്രമായ ചിത്രത്തിൽ സണ്ണിവെയ്ൻ ആയിരുന്നു നായകൻ. ഇപ്പോൾ മഞ്ജുവാര്യർ പുറത്തുവിട്ട മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഡ്യൂപ്പില്ലാതെ റോപ്പ് സ്റ്റണ്ട് രംഗങ്ങൾ അനായാസം ചെയ്യുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം.

‘ഇത് നിങ്ങളെ ഭയപ്പെടുത്തുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത് തന്നെയാണ്. ചതുർമുഖത്തിന്‍റെ നിർമ്മാണവേളയിലെ ഈ സ്നിപ്പറ്റ് പങ്കിടുന്നതിൽ അതിയായ സന്തോഷം. ഏറെ അപകടം നിറഞ്ഞ സ്റ്റണ്ടുകൾ സുരക്ഷിതമായി ചെയ്യാൻ എന്നെ സഹായിച്ചതിന് ജി മാസ്റ്റർക്കും അദ്ദേഹത്തിന്റെ ബോയ്സിനും നന്ദി’ മഞ്ജു കുറിച്ചു.

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൊവിഡ് സാഹചര്യങ്ങളെത്തുടർന്ന് പിൻവലിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഓടിടി പ്ലാറ്റ്ഫോമിലും ചതുർമുഖം റിലീസ് ചെയ്തു. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. അഭയകുമാർ, അനിൽ കുര്യൻ എന്നിവരായിരുന്നു രചന. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും നിർവഹിച്ചു.

ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. ഹൊറര്‍, മിസ്റ്ററി, ഫാന്റസി സിനിമകൾക്ക് വേണ്ടിയുള്ള
ബുച്ചൺ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ചതുർമുഖം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്നും ചതുർമുഖം ഉൾപ്പടെ മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker