കയ്യില്‍ തോക്കുമായി മമ്മൂട്ടി; പുഴുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘പുഴു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യില്‍ തോക്കുമായുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നവാഗതനായ രതീന സംവിധാനം ചെയ്യുന്ന സിനിമയില്‍ പാര്‍വ്വതി തിരുവോത്താണ് നായിക. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് സിനിമയുടെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഫെര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണവും വിതരണവും. ഹര്‍ഷാദാണ് സിനിമയ്ക്കായി കഥ എഴുതിയിരിക്കുന്നത്. വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.
പാര്‍വ്വതി തിരുവോത്തും, മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നെടുമുടി വേണു, ഇന്ദ്രന്‍സ് , മാളവിക മേനോന്‍ തുടങ്ങി വന്‍ താരനിരതന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ഓഗസ്റ്റ് 17 നായിരുന്നു പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.