KeralaNews

നാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; അന്വേഷണം വഴി തെറ്റിച്ച് സുഹൃത്തുക്കളം , മാമി തിരോധാനക്കേസ് വഴിഞ്ഞിരിവിലേക്കെന്ന് റിപ്പോർട്ട്

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതായ സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വഴിത്തിരിവെന്ന് സുചന. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരുപോലെ മറച്ചുവെക്കപ്പെടുകയും, മാമിയുടെ സുഹൃത്തുക്കള്‍ എന്നു പറയുന്നവര്‍പോലും അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിട്ടും, ഏറെ പ്രയാസപ്പെട്ടാണ് ക്രൈംബ്രാഞ്ച് മുന്നേറിയത്്. മാമിക്ക് എന്താണ് പറ്റിയത് എന്നു സംബന്ധിച്ച് അന്വേഷണസംഘത്തിന് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് അറിയുന്നത്.

2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടുനിന്ന് മാമിയെ കാണാതായത്. അന്നേദിവസം തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കയിയിട്ടുണ്ട്. 22ന് തലക്കുളത്തൂരില്‍വച്ച് ഫോണ്‍ ഓണ്‍ ആയി. മാമി ഭാര്യ സബയെ വിളിച്ചു. സുഹൃത്തായ അന്‍വര്‍ അമീനോട് തന്നെ വിളിക്കാന്‍ പറയണമെന്ന് പറഞ്ഞു. തുടര്‍ന്ന് മറ്റൊരു സുഹൃത്തിനെയും മാമി വിളിച്ചു. അന്‍വര്‍ മാമിയെ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഒരു വിവരമില്ലാതായി.

സംഭവത്തില്‍ ഇരുനൂറ്റന്‍പതോളംപേരെ ചോദ്യംചെയ്തിരുന്ന. തിരോധാനത്തിനുപിന്നില്‍ സ്വര്‍ണക്കടത്തുസംഘത്തിന് പങ്കുണ്ടെന്ന് പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദമായിരുന്നു. എഡിജിപി അജിത്കുമാറിന്റെ ചെയ്തികളെക്കുറിച്ച് പറയാന്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എടവണ്ണയിലെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞതിനൊപ്പമാണ് അന്‍വര്‍ ഇതും പറഞ്ഞത്. കൊന്നും കൊല്ലിച്ചും ശീലമുള്ളവര്‍ ഇതിനു പിന്നിലുണ്ടെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

എഡിജിപി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ പറയുന്നു. എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധ ഉപയോഗിച്ചാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഈ വെളിപ്പെടുത്തലോടെയാണ് മാമിയുടെ തിരോധാനം വലിയ ചര്‍ച്ചയായത്.

കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ ഇവരൊക്ക പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കിയത്. മാമിയുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവരില്‍ പലരും, കേസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതായും സംശയമുണ്ട്. മാമി കേസില്‍ ആത്്മാര്‍ത്ഥതയുള്ളത് സഹോദരിക്ക് മാത്രമാനെന്നാണ്് അറിയുന്നു.

പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു മാമി. അധികം ആരോടും സംസാരിക്കാതെ സ്വന്തംകാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്.

ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു.

ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. സുഹൃത്തുക്കളും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണ ബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഹൈദരബാദ് അടക്കമുള്ള സ്്ഥലങ്ങളിലും ഊര്‍ജിതമായി അന്വേഷണം നടക്കുന്നുണ്ട്.

മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നുവെന്നും പൊലീസിന് സുചന കിട്ടിയിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി, പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്ന ആക്ഷേപവും മാമിയുടെ തിരോധാനത്തിനുശേഷം ഉയര്‍ന്നിരുന്നു. തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. നിലവില്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ് അന്വേഷണസംഘത്തിന്റെ മേല്‍നോട്ട ചുമതല.

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമന്‍ യു ആണ് പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ ഷാരോണ്‍ സി എസ്, രതീഷ് കുമാര്‍ ആര്‍, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷാണ് സംഘം രൂപീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker