കൊച്ചി:സെക്കന്റ് ഷോ’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഗൗതമി നായർ. ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടി. കഴിഞ്ഞ ദിവസമാണ് ഗൗതമി വിവാഹമോചതിയായ കാര്യം ആരാധകർ അറിഞ്ഞത്. ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യുടെ സംവിധായകൻ ശ്രീനാഥായിരുന്നു ഗൗതമിയുടെ ഭർത്താവ്. ‘കൂതറ’ എന്ന സിനിമയിലും ഗൗതമി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മലയാളം ടിവി സീരിയലുകൾക്കും സെൻസറിങ് വേണമെന്നും കണ്ടന്റുകളുടെ നിലവാരം മെച്ചപ്പെടണമെന്നും നടി ഗൗതമി നായർ. പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങൾ എന്നിവയിൽ നിന്നും മാറി നല്ല കണ്ടന്റുകൾ സീരിയലാക്കാൻ അണിയറപ്രവർത്തകർ തയ്യാറാകണമെന്നും ഇത്തരം സീരിയലുകൾ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു.
എനിക്ക് എന്നോട് എപ്പോഴും സത്യസന്ധതയോടെ ഇരിക്കണമെന്ന നിർബന്ധമുണ്ട്. ആരും പെർഫക്ടല്ല. മെന്റൽ ഡിസോഡറുകൾ എല്ലാം ഒരിക്കലും ഭ്രാന്ത് അല്ല. വയറിനും കിഡ്നിക്കും എല്ലാം പ്രശ്നം വരുമ്പോൾ ഡോക്ടറെ കാണുന്നപോലെ തന്നെ വളരെ സിംപിളാണ് മനസിന് പ്രശ്നം വരുമ്പോൾ ഡോക്ടറെ കാണുന്നതും. അത് അങ്ങനെ എടുത്താൻ മതി.
മാത്രമല്ല ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകൾക്ക് സെൻസർ ബോർഡുണ്ട്. പക്ഷെ അത് ടിവി സീരിയലുകൾക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങൾ സമൂഹത്തിലുണ്ട്.
എന്നിട്ടും എന്തിനാണ് ടിവി സീരിയലുകൾ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇതെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ടോക്സിക്കാണ്. ഞാനും ഇന്റർനാഷണൽ ടിവി സീരിയലുകൾ കാണാറുണ്ട്. പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപെടേണ്ടതുണ്ട്. മുതിർന്നവർ കാണുമ്പോൾ കുട്ടികളും സീരിയലുകൾ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും’. ഗൗതമി പറഞ്ഞു.