ലഹങ്കയിൽ അതിസുന്ദരിയായി മാളവിക, വിവാഹം ഗുരുവായൂരിൽ; നിശ്ചയ വേദിയിൽ കണ്ണുനിറഞ്ഞ് ജയറാം
ഗുരുവായൂര്‍:താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹ നിശ്ച ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്വകാര്യമായി നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളെത്തിയതോടെ ഇഷ്ടതാരങ്ങളുടെ ലുക്കും ആരാധകരുടെ മനം കവർന്നു.
സിംപിൾ ലഹങ്കയിൽ അതീവ സുന്ദരിയായാണ് മാളവിക ചടങ്ങിനെത്തിയത്. ക്രീം നിറത്തിലുള്ള ഓർഗൻസ ലഹങ്കയാണ് ചൂസ് ചെയ്തത്. നിറയെ ഡിസൈനുകളുള്ള ബ്ലൗസിന് ഫുൾ സ്ലീവാണ് തിരഞ്ഞെടുത്തത്. പാവാടയിലും ബ്ലൗസിലും മെറൂൺ നിറത്തിലുള്ള ഡിസൈനാണ് നൽകിയത്. ക്രീം നിറത്തിലുള്ള ദുപ്പട്ടയാണ് ഹൈലൈറ്റ്. ദുപ്പട്ടയിൽ വലിയ മെറൂൺ നിറത്തിലുള്ള പൂവ് ഡിസൈൻ ചെയ്തിട്ടുണ്ട്.
ലഹങ്കയ്ക്ക് മാച്ചായി ഹെവി ഡിസൈനിലുള്ള ചോക്കറാണ് മാളവിക തിരഞ്ഞെടുത്തത്. ഹാങിങ് കമ്മലും വളകളും ചൂസ് ചെയ്തു. ബൺ ഹെയർ സ്റ്റൈലിനൊപ്പം മുല്ലപ്പൂവും വെച്ചാണ് മാളവിക ലുക്ക് പൂർത്തിയാക്കിയത്. മാളവികയുടെ വരൻ ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത കുർത്തയും മുണ്ടുമാണ് തിരഞ്ഞെടുത്തത്.
വിവാഹ നിശ്ചയത്തിന് മഞ്ഞയും ഓഫ് വൈറ്റും ചേർന്ന തീമാണ് മറ്റുള്ള കുടുംബാംഗങ്ങൾ തിരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള എംബ്രോയ്ഡറിയോടു കൂടിയ കുർത്തയാണ് കാളിദാസ് തിരഞ്ഞെടുത്തത്. മഞ്ഞ സാരിയാണ് കാളിദാസിന്റെ ഭാവി വധു താരിണി ധരിച്ചത്.
ക്രീം നിറത്തിലുള്ള എംബ്രോയ്ഡറി സാരിയാണ് പാർവതിയെ അതി മനോഹരിയാക്കിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള മുണ്ടും ഷർട്ടുമാണ് ജയറാം ധരിച്ചത്. നിശ്ചയ വേദിയിൽ മകളെ പറ്റി പറഞ്ഞ് വികാരാധീനനാകുന്ന ജയറാമിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2024 മെയ് 3ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം.