തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ എത്തിച്ചു.
ഇന്ന് ഉച്ചയോടെയാണ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ അഗ്‌നിശമനാ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. ചെങ്കല്‍ ചൂളയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News