കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച;സുരേഷ് ഗോപി തൃശൂര്‍ എടുക്കുമോ? സര്‍വ്വേഫലം ഇങ്ങനെ
ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക് 304 സീറ്റ് തികയ്ക്കുമെന്നുമാണ് സര്‍വേ പറയുന്നത്.
കേവലഭൂരിപക്ഷത്തിനുവേണ്ടത് 272 സീറ്റാണ്. ‘ഇന്ത്യ’ പ്രതിപക്ഷസഖ്യം 166 സീറ്റ് നേടിയേക്കുമെന്നും മറ്റുപാര്‍ട്ടികള്‍ 42 സീറ്റ് പിടിക്കുമെന്നും സർവേ പ്രവചിക്കുന്നു. 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് സര്‍വേഫലം പുറത്തുവന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്.
കഴിഞ്ഞതവണ 303 സീറ്റ് നേടിയ ബി.ജെ.പി. ഇത്തവണ ഒരുസീറ്റ് കൂട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2019-ല്‍ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 71 സീറ്റാക്കി നില മെച്ചപ്പെടുത്തിയേക്കും. മറ്റുപാര്‍ട്ടികള്‍ക്കെല്ലാമായി 168 സീറ്റ് കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികള്‍ക്ക് 188 സീറ്റായിരുന്നു.
കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രവചനം. അതുപ്രകാരം, കേരളത്തിലെ 20 സീറ്റിലും ജയം ഇന്ത്യ പ്രതിപക്ഷ സഖ്യത്താനായിരിക്കും. കേരളത്തിൽ സീറ്റുനേടിയില്ലെങ്കിലും എന്‍.ഡി.എ. വോട്ടുശതമാനം കൂട്ടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.