ഡെറാഡൂണിലാണ് സംഭവം. വിചിത്രമായ ആചാരത്തിന്റെ ഭാഗമായാണ് ഡെറാഡൂണിലെ സ്ത്രീകള്‍ ഒന്നിലധികം വിവാഹം കഴിയ്ക്കുന്നതെന്ന് പറയപ്പെടുന്നു. ഡെറാഡൂണിലെ ഒരു ചെറിയ ഗ്രാമത്തിലെ ആചാരമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത്.. ഭര്‍ത്താവിന്റെ മറ്റു സഹോദരന്മാരെക്കൂടി വിവാഹം കഴിക്കുകയാണ് ഈ ഗ്രാമത്തിലെ യുവതികളുടെ രീതി. കൃഷിഭൂമി നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണിത്.
രജോ വര്‍മ്മ എന്ന പെണ്‍കുട്ടിയാണ് ഇപ്രകാരം ഭര്‍ത്താവിന്റെ നാല് സഹോദരന്മാരെയും വിവാഹം ചെയ്തത്. 2009ലാണ് രജോയുടെയും ഗുഡ്ഡുവിന്റെയും വിവാഹം നടന്നത്. ഗുഡ്ഡുവിനെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിനുശേഷം, രാജോ മറ്റ് സഹോദരങ്ങളെയും വിവാഹം കഴിക്കുകയായിരുന്നു. ബൈജു (32), സന്ത് റാം (28), ഗോപാല്‍ (26), ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ ദിനേശ് (19) എന്നിവരെയാണ് വിവാഹം ചെയ്തത്. വിവാഹബന്ധത്തില്‍ ഇവര്‍ക്ക് മക്കളുണ്ട്. എന്നാല്‍ അവരുടെ പിതാവ് ആരാണെന്ന കാര്യത്തില്‍ രജോയ്ക്ക് വ്യക്തയില്ല.
ഓരോ ദിവസവും ഓരോ ഭര്‍ത്താവിനൊപ്പമാണ് രജോ താമസിക്കുന്നത്. ഇതില്‍ യാതൊരു പരാതിയുമില്ലെന്നും സന്തുഷ്ട കുടുംബമാണെന്നും രജോയുടെ ആദ്യ ഭര്‍ത്താവ് ഗുഡ്ഡു പറഞ്ഞു. മറ്റ് സ്ത്രീകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ സ്നേഹം തനിക്ക് ലഭിക്കുന്നുണ്ടെന്ന് രജോയും പറയുന്നു.