![](https://breakingkerala.com/wp-content/uploads/2025/02/mixcollage-12-feb-2025-11-03-pm-4055_1200x630xt-780x470.jpg)
പാലക്കാട്: പാലക്കാട് കല്ലടിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലടിക്കോട് സ്വദേശി റൻസിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
റൻസിയയുടെ ഭർത്താവ് ഷെഫീസ്, പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. ഫെബ്രുവരി അഞ്ചിനാണ് റൻസിയ ഭർത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News