
ഇടുക്കി: പന്ത്രണ്ട് വയസ്സുള്ള പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മദ്യം നൽകിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട്ടിലാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പോലീസ് വലയിൽ കുടുങ്ങിയത്. യുവതി കട്ടൻ ചായ ആണെന്ന് പറഞ്ഞ് പറ്റിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയത്.
മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ ഉടൻ തന്നെ പീരുമേട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News