KeralaNews

കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകള്‍: നിര്‍ണായ തീരുമാനവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായി ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ചയുണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഉപതെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നായിരുന്നു തീരുമാനം. ഈ കണക്കുകൂട്ടലിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.

വരും മാസങ്ങളില്‍ കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ.

വരും മാസങ്ങളില്‍ കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയും ചവറ എം.എല്‍.എ തോമസ് ചാണ്ടിയും അന്തരിച്ചതിനേത്തുടര്‍ന്നാണ് ഇരുമണ്ഡലങ്ങളിലും ഒഴിവുവന്നത്.നിയമസഭയുടെ കാലാവധി അവസാനിയ്ക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിലും നിയമപരമായി കുഴപ്പമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button