മാനന്തവാടി: വയനാട് മാനന്തവാടിയിലെ കുറുക്കൻ മൂലയിൽ ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവയെ പിടികൂടാൻ ശ്രമം. കടുവയ്ക്കായുള്ള തെരച്ചിലിനായി കുങ്കി ആനകളെ എത്തിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും തുടങ്ങി.
പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കൂടുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ച പുലർച്ചെയും കടുവ നാട്ടിലിറങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്. പ്രദേശത്ത് സ്കൂളിലേക്ക് പോകാൻ കുട്ടികൾക്ക് സംരക്ഷണം നൽകി. വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്നും കർശന നിർദേശമുണ്ട്. കടുവയെ മയക്കുവെടിവയ്ക്കാൻ വെറ്ററിനറി സർജന്‍റെ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലർച്ചെ മൂന്നോടെ ഇറങ്ങിയ കടുവ പടമല കുരുത്തോല സുനിയുടെ ആടിനെ പിടിച്ചിരുന്നു. ഇതോടെ കടുവ കൊന്ന വളർത്തു മൃഗങ്ങളുടെ എണ്ണം 15 ആയി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News