തിരുവനന്തപുരം:കെ.ടി ജലീലിന്റെ ഇടപെടലിലൂടെ കെ.ടി.യുവിനു കീഴില്‍ വിദ്യാര്‍ത്ഥിക്ക് ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കിയ സ്വജനപക്ഷപാതത്തില്‍ അന്വേഷണം നടത്തുക.എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളോട് യൂണിവേഴ്‌സിറ്റിയും, അധികാരികളും സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കുക.യൂണിവേഴ്‌സിറ്റി പരീക്ഷകളും, സപ്ലിമെന്ററി പരീക്ഷകളും സമയബന്ധിതമായി നടത്തി പരീക്ഷാഫലങ്ങള്‍ വേഗത്തില്‍ പ്രസിദ്ധപ്പെടുത്തുക .തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഇന്ന് കെ.ടി.യുവിന് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിപ്പു മുടക്കുമെന്നും, സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്ത് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News