തിരുവനന്തപുരം പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് പരുക്കുപറ്റിയത് സഹപ്രവര്‍ത്തകരില്‍ നിന്നാണെന്ന ആരോപിച്ച് സി.പി.എം രംഗത്ത്.ഇതു വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന നേതാവ് എസ് സ്നേഹയ്ക്കാണ് പരുക്കേറ്റത്.
സഹപ്രവര്‍ത്തകര്‍ തന്നെ സ്‌നേഹയുടെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയാരുന്നുവെന്ന് ചിത്രം പുറത്തുവിട്ടു സി.പി.എം ആരോപിച്ചു.ഇരുപതോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
മാര്‍ച്ചിനിടെ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു.വനിതാ പോലീസുകാരെയടക്കം വളഞ്ഞിട്ടാക്രമിയ്ക്കുന്ന ചിത്രങ്ങള്‍ പോലീസും പറത്തുവിട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ സമരമെന്ന പേരില്‍ നടന്നത് ആസൂത്രിതമായ അക്രമമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസ് ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്.
പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവമാണ് ഇന്ന് ഉണ്ടായത്.ചില ദുഷ്ട ശക്തികള്‍ ഗൂഢമായ നീക്കം നടത്തുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.