KeralaNews

ഇനി നീലയല്ല; കെ എസ് ആർ ടി സി ജീവനക്കാരുടെ യൂണിഫോമിന്റെ നിറം മാറുന്നു; ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ യൂണിഫോമിൽ വീണ്ടും മാറ്റം വരുത്തുന്നു. പഴയ കാക്കി യൂണിഫോമാണ് വീണ്ടും കെ എസ് ആർ ടി സിയിലേക്ക് തിരിച്ചുവരുന്നത്. വിവിധ വിഭാ​ഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.

യൂണിൻ ഭേദമന്യേ കെ എസ് ആർ ടി സിയിലെ ജീവനക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് യൂണിഫോം മാറ്റണമെന്നത്. ഈ ആവശ്യമാണ് യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോകുന്നതോടെ അം​ഗീകരിക്കപ്പെടുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്പെക്ടർമാർക്കും വീണ്ടും കാക്കി വേഷമാകും.

പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും ( പോക്കറ്റിൽ കെ എസ് ആർ ടി സി എംബ്ലം ), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ് ലെസ് ഓവർകോട്ടും ആയിരിക്കും. മെക്കാനിക്കൽ ജീവനക്കാർക്ക് നേവി ബ്ലൂവായിരിക്കും യൂണിഫോം.

മൂന്ന് പതിറ്റാണ്ട് നീണ്ട കെ എസ് ആർ ടി സിയുടെ കാക്കി യൂണിഫോം 2015 ലാണ് മാറ്റം വരുത്തിയത്. കെ എസ് ആർ ടി സിയിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാൻ ആയിരുന്നു അന്ന് മാറ്റം വരുത്തിയത്.

നിലവിൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാന്റുമാണ്. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറവും ഇൻസ്പെക്ടർമാർക്ക് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്റമാണ് ഇപ്പോഴത്തെ യൂണിഫോം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker