KeralaNews

‘ചങ്കിനുമ്മ’, ഡ്രൈവറുടെ യാത്രപറച്ചിൽ ചിത്രങ്ങള്‍ വൈറലായി; സ്വിഫ്റ്റിനായി വഴിമാറുന്ന കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’

ചങ്ങനാശേരി :കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’ ചങ്ങനാശേരി– വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് കെഎസ്ആർടിസി–സ്വിഫ്റ്റിനായി വഴിമാറുന്നു. ഈ ബസിലെ സ്ഥിരം ജീവനക്കാരുടെ വികാരനിർഭര വിടവാങ്ങൽ സമൂഹ മാധ്യമങ്ങളിൽ ‘നിർത്താതെ ഓടി’യതോടെ മറ്റൊരു ബസിനുമില്ലാത്ത യാത്രയയപ്പ് ഈ ചങ്ക് ബസിന് ലഭിച്ചു.

പാലക്കാട് മുതൽ ബസ് ഓടിക്കുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നു, കണ്ടക്ടർ ചങ്ങനാശേരി ഡിപ്പോയിലെ ബിനോ മോൻ എന്നിവരുടെ യാത്രപറച്ചിൽ ചിത്രങ്ങളാണ് വൈറലായത്. കെ–സ്വിഫ്റ്റിന്റെ ഭാഗമായ ബസ് എത്തുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസിന്റെ ‘പച്ച ബസ്’ ഓട്ടം നിർത്തും. പ്രതിദിനം അര ലക്ഷം രൂപയിൽ അധികം വരുമാനം ലഭിക്കുന്ന സർവീസാണിത്.

കെഎസ്ആർടിസി പ്രേമികളുടെ ഇഷ്ട ബസും സർവീസുമാണ് ഇത്. ദിവസവും ഉച്ചയ്ക്ക് 2.30ന് ചങ്ങനാശേരിയിൽ നിന്നാണു പുറപ്പെട്ടിരുന്നത്. സമൂഹമാധ്യമ കൂട്ടായ്മകളും ബസ് ജീവനക്കാരും തുടങ്ങി ഒട്ടേറെ ആരാധകർ ഈ ബസിനുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് അറിയിപ്പുകളും ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. മ്യൂസിക് സിസ്റ്റം, ബോർഡ്, സൈഡ് കർട്ടൻ, എൽഇഡി ലൈറ്റ് ഇങ്ങനെ സ്വന്തം വാഹനത്തെ കരുതുന്ന അതേ രീതിയിൽ ആരാധകർ ഈ ബസിലേക്ക് സൗകര്യങ്ങൾ എത്തിച്ചു. ബസിന് ഒരു പോറൽ പറ്റിയാൽ പോലും അതു ചർച്ചയായി. പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലൂടെയാണ് ബസ് വേളാങ്കണ്ണിയിൽ എത്തുന്നത്.

1999ൽ ഗതാഗത വകുപ്പ് മന്ത്രി നീലലോഹിതദാസൻ നാടാരാണ് ബസ് അനുവദിച്ചതെന്ന് ട്രിവാൻട്രം സ്പിന്നിങ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഓർക്കുന്നു. കോട്ടയത്തു നിന്നും തൊടുപുഴയിൽ നിന്നും സർവീസ് ആരംഭിക്കണമെന്ന് സമ്മർദം ഉണ്ടായിരുന്നെങ്കിലും ചങ്ങനാശേരിയിൽ നിന്ന് ആരംഭിക്കാനായിരുന്നു തീരുമാനം.

ചങ്ങനാശേരി – വേളാങ്കണ്ണി ബസിൽ 4 വർഷം ജോലി ചെയ്തു. ഇത്രകാലം സഞ്ചരിച്ച റൂട്ട് അല്ലേ. എത്രയോ ആളുകളെ ഈ യാത്രയിൽ കണ്ടുമുട്ടി. സൗഹൃദം സ്ഥാപിച്ചു. എല്ലാം ഓർക്കുമ്പോൾ നല്ല വിഷമം.സന്തോഷ് കുട്ടൻഡ്രൈവർ

കെഎസ്ആർടിസി- സ്വിഫ്റ്റ് മടക്ക സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്തു

അന്തർ സംസ്ഥാന യാത്രക്കാർക്ക് സുരക്ഷിതമായതും ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള യാത്ര പ്രധാനം ചെയ്യുന്ന കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ബാഗ്ലൂരിൽ നിന്നുള്ള കേരള സർവ്വീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ബാംഗ്ലൂർ നഗരത്തിൽ മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച സർവ്വീസുകൾ കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കെഎസ്ആർടിസി സി എംഡി ബിജു പ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു.

ഫ്ലാ​ഗ് ഓഫിനോട് അനുബന്ധിച്ച് നിരവധി മലയാളികൾ ഉള്ള ബാംഗ്ലൂർ നഗരത്തിൽ മലയാളികളുമായി സംവദിച്ചതായും
ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാരായ മലയാളികൾ അവരുടെ കേരളത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകളെപ്പറ്റി സൂചിപ്പിച്ചുതായും മന്ത്രി പറഞ്ഞു. യാത്രക്കാരുടെ ആവശ്യാർത്ഥം കൂടുതൽ ബസ്സുകൾ ബാംഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുവാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാം​ഗ്ലൂർ മലയാളി അസോസിയേഷനാണ് മീറ്റിം​ഗ് സംഘടിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker