കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡൽഹി:കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എൻ ശക്തൻ, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല.പ്രതാപ ചന്ദ്രനെ ട്രഷറർ ആയി നിയമിച്ചു.
28 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ.നിർവാഹക സമിതിയിൽ രണ്ട് വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ.വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.
ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.