കോഴിക്കോട്: കോൺഗ്രസ് വിട്ടെത്തിയ കെ.പി. അനിൽകുമാറിനെ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം.
യോഗം തുടങ്ങി അൽപ്പനേരം കഴിഞ്ഞാണ് അനിൽകുമാർ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരണത്തിന് എത്തിയത്. പുതിയ നേതാവിന് വേദിയുടെ നടുവിൽത്തന്നെ സി.പി.എം. ഇരിപ്പിടം നൽകി.
തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനും എ. പ്രദീപ്കുമാർ ജനറൽ കൺവീനറുമായാണ് സംഘാടകസമിതി. എളമരം കരീം, ടി.പി.രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളിൽ ഒരാളായി അനിൽകുമാറിനെയും തിരഞ്ഞെടുത്തു.ജനുവരി 10 മുതൽ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നളന്ദയിലാണ് സി.പി.എം. ജില്ലാ സമ്മേളനം നടക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News