KeralaNews

‘കൂട്ടബലാത്സംഗം നടന്ന ലോഡ്ജില്‍ ഇതിനു മുന്‍പും അസമയത്ത് പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്’; കൗണ്‍സിലര്‍

കോഴിക്കോട്: ചേവായൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ലോഡ്ജില്‍ ഇതിനു മുന്‍പും യുവതികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍. കോര്‍പ്പറേഷനിലെ 16ാം വാര്‍ഡായ ചേവരമ്പലത്തെ കൗണ്‍സിലര്‍ സരിത പറയേരിയാണ് ലോഡ്ജില്‍ ഇതിനു മുന്‍പും പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടിട്ടുണ്ടെന്ന് പലരും പറഞ്ഞതായി ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കിയത്.

‘ലോഡ്ജിനെതിരെ നേരത്തെയും പരാതി നല്‍കിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ട്. സംഘര്‍ഷമുണ്ടായിട്ടുണ്ട്. പോലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,’-എന്നും കൗണ്‍സിലര്‍ പറഞ്ഞു. പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി.

ഇവരെ കാറിലാണ് ലോഡ്ജിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ദ്ധമയക്കത്തിലാക്കിയായിരുന്നു പീഡനം. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റിലിയി. രണ്ട് പേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് രണ്ട് പേരെയാണ് പോലീസ് ഇന്ന് വെളുപ്പിനെ അറസ്റ്റ് ചെയ്തത്. തലയാട് ഭാഗത്തെ കാടിനോടടുത്തുള്ള ഒളിസങ്കേതത്തിലായിരുന്നു പ്രതികള്‍ കഴിഞ്ഞിരുന്നത്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നജാസ്, ഷുഹൈബ് എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

ടിക് ടോക് വഴിയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ മുഖ്യപ്രതി അജ്നാസ് പരിചയപ്പെട്ടത്. കഴിഞ്ഞദിവസം യുവതിയെ അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൂട്ടുപ്രതിയായ ഫഹദിന്റെ കാറിലാണ് സ്വകാര്യ ലോഡ്ജിലെത്തിച്ചത്. തുടര്‍ന്ന് സ്വകാര്യ ലോഡ്ജിലെത്തിച്ച അജ്നാസ് യുവതിയെ പീഡിപ്പിച്ചു. ലോഡ്ജില്‍ മറ്റൊരു റൂമില്‍ കൂട്ടുപ്രതികളായ രണ്ടുപേരും ഉണ്ടായിരുന്നു.

പിന്നീട് ഇവരെ റൂമിലേക്ക് വിളിച്ചു വരുത്തുകയും, യുവതിക്ക് ലഹരി വസ്തുക്കളും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയശേഷം മറ്റു പ്രതികള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ ലോഡ്ജിന്റെ മുകളിലെ ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു.

പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തു. ഇതോടെ മരിച്ചുപോയേക്കുമെന്ന് ഭയന്ന്, പ്രതികള്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവതി ക്രൂരമായ പീഡനം ഏറ്റിരുന്നതായി എസിപി കെ സുദര്‍ശന്‍ അറിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker