InternationalNews
കൊവിഡ് വ്യാപനം: ഒമാനിൽ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
ഒമാൻ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും.
വിശ്വാസികൾ വീടുകളിലും വാടകയ്ക്കെടുത്ത ഹാളുകളിലും മറ്റും പ്രാർഥനയ്ക്കായി ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. പ്രാർഥനകൾ വീടുകളിൽ മാത്രമായി ചുരുക്കണമെന്നും അറിയിച്ചു.
ദുഖഃവെള്ളിയാഴ്ചയുടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നടത്തിയത്.കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം മാർച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബർ അവസാനമാണ് തുറന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News