KeralaNews

കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണം,ആവശ്യവുമായി ഹൈബി ഈഡന്‍,തള്ളി സംസ്ഥാന സര്‍ക്കാര്‍

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ‌ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി.

അതേസമയം, ഹൈബി ഈഡന്റെ നിർദ്ദേശത്തെ സർക്കാർ എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലിന്റെയും കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തും പുറത്തുവന്നു

ഇതേ വിഷയം ഉന്നയിച്ച് ഫേസ്ബുക്കില്‍ നേരത്തെ ചില പ്രചാരണങ്ങള്‍ നടന്നിരുന്നു:

പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

കൊച്ചി, കേരളത്തിന്റെ വ്യവസായിക സാമ്പത്തിക സിരാകേന്ദ്രം. ഒരുപക്ഷെ കേരളത്തിൽ ആല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാവാൻ വളരെ അധികം സാധ്യത ഉണ്ടായിരുന്ന നഗരം. കേരളത്തിൽ നിലനിൽക്കുന്ന റീജിയനലിസം, മാറി വരുന്ന സർക്കാരുകളുടെ അവഗണന എന്നിവ കൊച്ചിയുടെ വികസനത്തിന്‌ വിഘാധമാകുന്ന കാരണങ്ങൾ ആണ്. കൊച്ചി കേരളത്തിന്റെ തലസ്ഥാനത്തു നിന്ന് ഏകദേശം 200ഇൽ പരം കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയുന്നത്. കൊച്ചി കേരളത്തിലെ ഏറ്റവും വലിയ നഗരമായിരുന്നിട്ടും ഏറ്റവും കൂടുതൽ (ഏകദേശം 60%) വരുമാനം നൽകുന്ന നഗരമാണെങ്കിലും എല്ലാ സർക്കാരുകളും കൊച്ചിയെ ഒരു കറവപ്പശു ആക്കുകയും കൊച്ചിക്ക് എന്നല്ല കേരളത്തിന് തന്നെ പ്രയോജനം കിട്ടാത്ത രീതിയിൽ തലസ്ഥാന വികസന ഫണ്ട്‌ ഉപയോഗിച്ചു അടിസ്ഥാന സൗകാര്യ വികസനങ്ങൾ തിരുവനന്തപുരതു കൊണ്ടുവരുന്നത് കൊച്ചിക്കോ കേരളത്തിലെ മറ്റു നഗരങ്ങൾക്കോ പ്രയോജനം ചെയുന്നില്ല എന്നതാണ് സത്യം.

ഇത്തരം ഒരു അവസ്ഥയിൽ മലയളികൾക്ക് അഭിമാനിക്കാവുന്ന ഒരു മഹാനഗരം തലസ്ഥാനമായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഒരു മാർഗം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു..

കൊച്ചി മഹാനഗരത്തിന്റെ UA ഇപ്പോൾ എറണാകുളം ജില്ലയുടെ അതിർത്തികൾ കടന്ന് ആലപ്പുഴയിൽ ഏകദേശം ചേർത്തല വരെയും ത്രിശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാലക്കുടി വരെയും എത്തിച്ചേർന്നിരിക്കുന്നു. ഈ ഒരു അവസരത്തിൽ അങ്കമാലി, ചാലക്കുടി പ്രദേശങ്ങളുടെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു New Kochi എന്ന തലസ്ഥാനഗരം പ്ലാൻ ചെയ്യുകയാണെങ്കിൽ അത്‌ കേരളവികസനചരിത്രത്തിലെ ഒരു നാഴികക്കല്ലാവുകയും കേരളത്തിലെ എല്ലാ ജില്ലകളിൽ ഉൾപ്പെടുന്ന ആളുകൾക്കും പ്രയോജനകരവും അഭിമാനിക്കാത്തക്കതുമായ ഒരു തലസ്ഥാനം ആയി മാറുകയും ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. New Kochi എന്ന തലസ്ഥാനനഗരം ഇപ്പോഴത്തെ കൊച്ചി വ്യവസായികനഗരത്തിൽ നിന്ന് മാറി എന്നാൽ അതിന്റെ സാമീപ്യത്തിൽ വരുന്നതിനാൽ കൊച്ചിയുടെ സൗകര്യവും ഈ തലസ്ഥാനത്തിന് ഒരു മുതൽക്കൂട്ടവുകയും ചെയ്യും. അതോടു കൂടി സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വെലിയ നഗരമായി മലയാളികൾക്ക് അഭിമാനിക്കാവുന്ന തലസ്ഥാനമായി കൊച്ചി മാറുകയും ചെയ്യും..

ഇത് ഞങ്ങളുടെ ഒരു നിർദേശം മാത്രമാണ് സർക്കാരിന് ജനങ്ങളുടെയും മറ്റു വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ചു യുക്തമായ തീരുമാനം എടുക്കാവുന്നതാണ്. ഈ ഒരു തീരുമാനത്തിന് ഏകദേശം എല്ലാ മലയാളികളുടെയും പിന്തുണ ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടാവില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker