കൊച്ചി:ഹാഷിഷ് ,.എൽ.എസ്.ഡി. മുതലായ മാരകലഹരി മരുന്നുകളുമായി രണ്ട് യുവാക്കളെ കടവന്ത്ര പൊലിസും, കൊച്ചി ഡാൻസാഫും ചേർന്ന് പിടികൂടി. ഫോർട്ട് കൊച്ചി, അമരാവതി, ഫളാരി വീട്ടിൽ, സുജീഷ് കെ. ഫളാരി (24), കോട്ടയം, കുറവിലങ്ങാട്, സച്ചു സിറിയക് (20) എന്നിവരാണ് അറസ്റ്റിലായത്. ഫോട്ടോഗ്രാഫറായ സുജിഷ് സിനിമാ സീരിയൽ മേഘലകളിൽ പ്രവർത്തിക്കുന്ന ആവശ്യക്കാർക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഹാഷിഷ്, ബ്രൗൺഷുഗർ, എൽ.എസ്.ഡി., എം ഡി.എം എ തുടങ്ങിയ മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുന്ന മുഖ്യ കണ്ണികളിൽ ഒരാളാണ്..
പിടികൂടുമ്പോൾ കൈവശം 170 ഗ്രാം ഹാഷിഷ് ,എൽ എസ് ഡി.എംഡി എം എ മുതലായ മരുന്നുകൾ ഉണ്ടായിരുന്നു. സച്ചു.സിറിയക്കിൽ നിന്ന് എൽ.എസ് ഡി യും, ഹാഷിഷും പിടികൂടി.ഇരുവരെയും കടവന്ത്ര കർഷക റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിൽ മാരകമായ ലഹരി വസ്തുക്കൾ കൊണ്ടുവരുന്നവരെ പിടികൂടുന്നതിന് വേണ്ടി കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണർ ശ്രീമതി.ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് കൺട്രോൾ അസി.കമ്മീഷണർ സുരേഷ് കുമാർ.വി, യുടെ നേതൃത്വത്തിൽ ഡാൻസാഫ് എസ് ഐ.ജോസഫ് സാജൻ, കടവന്ത്ര എസ്.ഐ.വിപിൻ കുമാർ ഡാൻസാഫിലെ പൊലിസുകാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൊച്ചിയിൽ വിദ്യാർത്ഥികളെയും ,യുവജനങ്ങളെയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം ലഹരി വിതരണ സംഘങ്ങളെ നിയന്ത്രിച്ച് ഇല്ലായ്മ ചെയ്യുന്നതിന് പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. നാലോ അഞ്ചോ വർഷം കൊണ്ട് ഡയാലിസിസിലേക്കോ, മരണത്തിലേക്കോ തള്ളിവിടുന്ന മാരക ലഹരികൾ ഇല്ലാതാക്കാൻ രക്ഷിതാക്കളും സഹകരിക്കുക. ഇതുപോലുള്ള സംഘക്കളെക്കുറിച്ച് വിവരം ലഭിച്ചാൽ എത്രയും വേഗം 9497980430 എന്ന നമ്പറിൽ അറിയിക്കുക അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News