വയനാട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതിന് കസ്റ്റഡിയില്‍. വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ലഹരി പാര്‍ട്ടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റിസോര്‍ട്ടില്‍ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു.
വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ടി.പി. വധക്കേസില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതാണ് കിര്‍മാണി മനോജ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News