KeralaNews

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുത്, ഇതാണ് യഥാർത്ഥ കേരള സ്റ്റോറി: തേജസ്വി യാദവ്

കോഴിക്കോട്: വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ബീഹാർ ഉപമുഖഅയമന്ത്രി തേജസ്വി യാദവ്. ബിജെപി മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വിതക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. 

പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു.

സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം. കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. 

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസ‍ർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്.

മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker