KeralaNews

‘കേരള യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ ബാനർ ഗവർണറെ അധിക്ഷേപിക്കുന്നത്’; അടിയന്തരമായി നീക്കണമെന്ന് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്.എഫ്.ഐ. സ്ഥാപിച്ച ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി.

ബാനര്‍ തിങ്കളാഴ്ചയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും തുടര്‍ന്ന് ബാനര്‍ മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതും. സര്‍വ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വി.സിയുടെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button