EntertainmentKeralaNews

കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്

കൊച്ചി:മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി കീർത്തി സുരേഷ്. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തിയും സിനിമയിലേക്ക് എത്തിയത്. നിർമ്മാതാവായ അച്ഛൻ ജി സുരേഷ് കുമാറിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശനാണ് കീർത്തിയെ നായികയായി സിനിമയിലേക്ക് എത്തിച്ചത്.

ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിൽ ബാലതാരമായി കീര്‍ത്തി അഭിനയിച്ചിരുന്നു. അതിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന് കീർത്തിയെ 2013 ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ പ്രിയദർശൻ കൊണ്ടുവരുകയായിരുന്നു. ചിത്രത്തിൽ നായികയായിരുന്നു കീർത്തി. മോഹൻലാൽ ആണ് പ്രധാന കഥാപാത്രമായി എത്തിയത്.

തുടർന്ന് തമിഴിൽ നിന്നടക്കം കൂടുതൽ അവസരങ്ങൾ കീർത്തിയെ തേടി എത്തുകയായിരുന്നു. തെലുങ്കിലും കീർത്തി തിളങ്ങിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായ കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിലവിൽ തമിഴ് സിനിമകളിലാണ് കീർത്തി കൂടുതലായി അഭിനയിക്കുന്നത്.

മുപ്പതുകാരിയായ കീർത്തി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. അടുത്തിടെ കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഗ്ലിറ്റ്‌സാണ് ഇത്തമൊരു വാർത്ത കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്.

കീർത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകൾക്ക് അനുയോജ്യനായ വരനെ തിരയുകയാണെന്നുമായിരുന്നു റിപ്പോർട്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ഇപ്പോഴിതാ, നടിയെ സംബന്ധിച്ച മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ 13 വർഷമായി കീർത്തി ഒരു റിസോർട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ് എന്നാണ് പുതിയ വാർത്ത. ഇവർ സ്‌കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും അന്ന് മുതലുള്ള പ്രണയമാണെന്നുമാണ് പറയപ്പെടുന്നത്. വീട്ടുക്കാർ സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വർഷത്തിനു ശേഷം വിവാഹമുണ്ടായേക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിനു മുൻപ് വന്ന അഭ്യൂഹങ്ങൾ പോലെ വെറുമൊരു അഭ്യൂഹം മാത്രമാണോ ഇതെന്ന് ഉറപ്പില്ലെങ്കിലും ഇതിൽ വ്യക്തത നൽകി കീർത്തി തന്നെ രംഗത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തമിഴ് മാധ്യമങ്ങളിലാണ് ഈ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. കീർത്തി മലയാളത്തിനേക്കാൾ ആരാധകർ ഇന്ന് തമിഴ്നാട്ടിലുണ്ട്.

തമിഴിൽ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും കീർത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വാശി എന്ന സിനിമയിലാണ് കീർത്തി ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീർത്തി എത്തിയത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാർ ആണ് ചിത്രം നിർമിച്ചത്.

തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മാരി സെൽവരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതിൽ ഉൾപ്പെടുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കും നാനിക്കും ഒപ്പം ഓരോ ചിത്രങ്ങളിലും കീർത്തി അഭിനയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker