EntertainmentKeralaNews

ചിങ്ങപ്പുലരിയില്‍ പുതിയ തുടക്കവുമായി കാവ്യ മാധവന്‍

കൊച്ചി:ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായിരുന്നു കാവ്യ മാധവന്‍. മലയാളികളുടെ നായിക സങ്കല്‍പം എന്നാല്‍ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാവ്യയുടെ സന്തോഷങ്ങളില്‍ പങ്കുചേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയ കാലമുണ്ടായിരുന്നു. അന്നൊക്കെ താരത്തിന്റെ പിറന്നാളുകളും നേട്ടങ്ങളുമെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് അത് ഒന്നുമില്ല.

കാവ്യയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വരെ പരിഹാസവും വിമർശനവുമാണ് ലഭിക്കാറുള്ളത്. ഇന്നത്തെ യുവ നായികമാർക്ക് ചെയ്ത് ഫലിപ്പിക്കാൻ സാധിക്കാത്ത പല കഥാപാത്രങ്ങളും കാവ്യ മാധവൻ തന്റെ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് വിസ്മയിപ്പിച്ചിരുന്നു.

സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലെയുള്ള സ്നേഹമായിരുന്നു മലയാളിക്ക് കാവ്യ മാധവനോട്. ദിലീപുമായുള്ള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് നടിയോടുള്ള സ്നേഹം മലയാളികളിൽ ഒരു വിഭാ​ഗത്തിന് കുറഞ്ഞത്. ദിലീപുമായി ബന്ധപ്പെട്ട് വിവാദങ്ങളും കേസുകളും കൂടി വന്നതോടെ കാവ്യയും ലൈം ലൈറ്റിലേക്ക് വരാതെയായി. അടുത്തിടെയായാണ് കാവ്യ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

Kavya Madhavan

ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തു. മകൾ കൂടി പിറന്നതോടെ കാവ്യ കുടുംബജീവിതത്തിന് കൂടുതൽ ശ്രദ്ധകൊടുക്കാൻ തുടങ്ങി. സോഷ്യൽമീഡിയയിലൊന്നും കാവ്യ ഇല്ലാത്തതിനാൽ നടിയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത് ദിലീപിന്റെയും മീനാക്ഷിയുടെയും സോഷ്യൽമീഡിയ പേജുകൾ വഴിയും കാവ്യയുടെ ഫാൻ പേജുകൾ വഴിയുമാണ്.

കാവ്യയുടെ എല്ലാ പിറന്നാളിനും ഒരു ആശംസ മുടങ്ങാതെ മീനാക്ഷിയുടെ ഭാ​ഗത്ത് നിന്നുണ്ടാകും. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം അതിൽ നിന്ന് തന്നെ മനസിലാക്കാൻ സാധിക്കും. മീനാക്ഷിയാണ് കാവ്യയുടെ പുത്തൻ ചിത്രങ്ങളും ആരാധകർക്കായി പതിവായി പങ്കുവെക്കാറുള്ളത്.

https://www.instagram.com/p/CwCYIoMKucR/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

ഇപ്പോഴിതാ കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ചിങ്ങപ്പുലരിയിലാണ് താരത്തിന്റെ വരവ്. ‘ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസുകളും… പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍…’, എന്നായിരുന്നു കാവ്യ മാധവന്‍ തന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള കാവ്യയെയാണ് ചിത്രത്തില്‍ കാണുന്നത്.

താരത്തിന്റെ ഉടമസ്ഥതയിലുള്ള ബൊട്ടീക്കായ ലക്ഷ്യയിലെ സാരിയാണ് ധരിച്ചതെന്നും പോസ്റ്റിനൊപ്പം കാവ്യ കുറിച്ചിരുന്നു. താരത്തിന്റെ സഹോദരന്റെ ഭാര്യ റിയ മിഥുന്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. ഒടുവില്‍ കാവ്യയും ഇന്‍സ്റ്റഗ്രാമിലെത്തി… ഇതായിരുന്നു ആ സര്‍പ്രൈസ് എന്നായിരുന്നു ഫാന്‍സ് പേജില്‍ വന്ന കുറിപ്പ്.

Kavya Madhavan

കാവ്യയുമായി ബന്ധപ്പെട്ടൊരു സര്‍പ്രൈസ് അടുത്ത ദിവസം പുറത്ത് വന്നേക്കുമെന്നുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം വലിയ രീതിയിൽ വൈറലായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരികയാണോ കാവ്യയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സര്‍പ്രൈസ് എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞങ്ങളെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

ചിലർ കാവ്യ വീണ്ടും ​ഗർഭിണിയാണോ എന്നായിരുന്നു ചോദിച്ചത്. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച നടിമാരിൽ ഏറെപ്പേരും സോഷ്യൽമീഡിയ വഴി ആരാധകരുമായി സംവദിക്കാറുണ്ട്. അടുത്തിടെയാണ് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ഫോളോവേഴ്സിനെ സമ്പാദിക്കാനും കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. മീനാക്ഷി സോഷ്യൽമീഡിയ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്ക് അകമാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സമ്പാദിച്ചത്. ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം മീനാക്ഷി പങ്കിടാറുണ്ട്.

കാവ്യ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നതോടെ പതിയെ അഭിനയത്തിലേക്കും താരം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദിലീപും കുടുംബവും ഇപ്പോൾ ചെന്നൈയിലാണ് താമസം. മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ്. മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതായി അടുത്തിടെ ദിലീപ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button