കണ്ണൂരിലെ ഒന്നര വയസുകാരന്റെ കാെലപാതകം അമ്മയും കാമുകനും അറസ്റ്റിൽ
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ശരണ്യയും കാമുകനും അസ്റ്റിൽ . ശാസ്ത്രീയ പരിശോധനകൾക്കൊടുവിലാണ് കസ്റ്റഡിയിലായിരുന്ന അമ്മയെ അറസ്റ്റ് ചെയ്തത്. അഛൻ പ്രണവാണ് കാെല നടത്തിയെന്ന് ശരണ്യ മാെഴി നൽകിയിരുന്നു.
തിരയടിച്ചുകയറാതിരിക്കാന്‍ കരയോടുചേര്‍ന്ന് കൂട്ടിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. രാത്രി വൈകി കുഞ്ഞിന് പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി.കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രിയും ഇവര്‍തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു.അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്.