കുടുംബത്തിന്റെ മാനം കപ്പലേറ്റി; ഗ്ലാമര്‍ വേഷം ധരിച്ച കനിഹയുടെ ഫോട്ടോയ്ക്ക് വിമർശനം
കൊച്ചി:മലയാള സിനിമയില്‍ നിന്നും ഇടവേളകള്‍ എടുത്ത് അഭിനയിക്കുന്ന താരസുന്ദരിയാണ് കനിഹ. മലയാളത്തില്‍ കുറച്ച് കാലമായെങ്കിലും മറ്റ് ഭാഷകളില്‍ സജീവമാണ് നടി. ഏറ്റവും പുതിയതായി തമിഴിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി വളരെ ഗ്ലാമറസായിട്ടുള്ള ഫോട്ടോസും പങ്കുവെക്കാറുണ്ട്.
മുന്‍പ് കനിഹ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ച് കൊണ്ട് കിടിലന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ കനിഹ പങ്കുവെച്ച ഫോട്ടോസും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബീച്ച് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടിരിക്കുന്ന ചില ചിത്രങ്ങളായിരുന്നു കനിഹ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ അവധി ആഘോഷിക്കുകയാണ് നടി. ഇതിനിടയിലെടുത്ത ചില ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബിക്കിനിയാണ് ധരിച്ചതെങ്കിലും അതിന് മുകളില്‍ ഓവര്‍കോട്ട് കൂടി വന്നതോടെ ആരാധകര്‍ക്കും കൂടുതലൊന്നും പറയാനില്ലാതെയായി.
വിമര്‍ശകരുടെ വായടപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഇതിലുണ്ടെന്നാണ് മനസിലാവുന്നത്. അതേ സമയം നടിയ്ക്ക് ആശംസകള്‍ നേര്‍ന്നും മനോഹരമായിരിക്കുന്നുവെന്നും പറഞ്ഞാണ് ആരാധകര്‍ എത്തിയതെങ്കില്‍ പരിഹസിക്കാനും ചിലരുണ്ടായിരുന്നു.
സൗന്ദര്യം ഒരു കണ്ണാടിയില്‍ സ്വയം നോക്കുന്ന നിത്യതയാണെന്നാണ് ചിലര്‍ നടിയോട് പറയുന്നത്. വെളുത്ത വസ്ത്രത്തില്‍ നിങ്ങള്‍ വളരെ സുന്ദരിയാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു നായിക ആയിരുന്നു. പക്ഷേ ഇതുപോലെയുള്ള വേഷം കെട്ടലിനോട് തീരെ താല്‍പര്യമില്ലെന്ന് തുടങ്ങി പോവുകയാണ് കമന്റുകള്‍.
എന്നാല്‍ നടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതെയും ചിലരെത്തി. ടൂ പീസില്‍ നിങ്ങളെ കാണാന്‍ സൂപ്പറാണ്. ഇനിയും ഇതുപോലെ ചിത്രങ്ങളുമായി വരണം. കുടുംബത്തിന്റെ മാനം കപ്പലിലേറ്റും. ഇങ്ങനെ നടക്കാന്‍ നാണമില്ലേ, ഹോട്ട് ആന്റി, എന്നിങ്ങനെയാണ് നടിയ്‌ക്കെതിരെ ഉയര്‍ന്ന് വന്ന കമന്റുകളില്‍ പറയുന്നത്.
എന്നാല്‍ ഇത്തരം കമന്റുകളോ മോശം പ്രതികരണങ്ങളോ കനിഹ ഇപ്പോള്‍ കാര്യമാക്കാറില്ല. മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റുകളില്‍ നടി പ്രതികരിക്കുമായിരുന്നു. ഷോര്‍ട്‌സ് ധരിച്ചു എന്ന് കരുതി ആരും മോശം സ്ത്രീ ആവില്ലെന്നായിരുന്നു മുന്‍പ് നടി പറഞ്ഞത്. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്നും ബീച്ചില്‍ എന്തിടണമെനനും എനിക്കറിയാം.
പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിക്കുമായിരുന്നു. ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്നതായിരുന്നു പലതും. എന്നാല്‍ സ്ഥിരമായി ഇതൊക്കെ കണ്ട് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലാതെയായി. ആദ്യം ഇത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഗൗനിക്കാറേ ഇല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ കനിഹ പറഞ്ഞത്.